g
ഗുണ്ടൽപേട്ടയിലെ ക്വാറിയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഹിറ്റാച്ചി ഡ്രൈവർ, ഉത്തർ പ്രദേശ് സ്വദേശി അജ്മലിന്റെ മൃതദേഹം കണ്ടെത്തി പുറത്തേയ്ക്ക് കൊണ്ട് വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

ഗുണ്ടൽപേട്ട: വെള്ളിയാഴ്ച കരിങ്കൽ ക്വാറി ഇടിഞ്ഞ് മണ്ണിനടിയിലായ ഏഴ് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തു. ക്വാറിയിൽ ഹിറ്റാച്ചി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അജ്മലിന്റെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരത്തോടെ പുറത്തെടുത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

കൂറ്റൻ പാറക്കഷണങ്ങൾക്കടിയിൽ പെട്ടവരെ കണ്ടെത്തുകയെന്നത് അത്യന്തം ദുഷ്കരമായതിനാൽ ഒരാളുടെ മൃതശരീരം മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇന്നലെ പുറത്തെടുക്കാനായത്. ക്വാറിയിലെ ഉത്തരേന്ത്യക്കാരായ തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കൂറ്റൻ പാറക്കഷണങ്ങൾ നീക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ഫയർ ഫോഴ്സ്, പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ പകലും രാത്രിയുമായ് സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഗുണ്ടൽപേട്ടയിലെ ക്വാറിയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഹിറ്റാച്ചി ഡ്രൈവർ, ഉത്തർ പ്രദേശ് സ്വദേശി അജ്മലിന്റെ മൃതദേഹം കണ്ടെത്തി പുറത്തേയ്ക്ക് കൊണ്ട് വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ