കോഴിക്കോട് : രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന നാലു വിമാനത്താവളങ്ങളിലൊന്നായി കരിപ്പൂർ ഉയർന്നിട്ടും ഹജ്ജ് എംബാർക്കേഷൻ പോയിന്റ് നിഷേധിക്കുന്നത് കരിപ്പൂരിനെ തകർക്കാനുള്ള ഉന്നത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ്. കേരളത്തിലെ ഹജ്ജ് തീർഥാടകരിൽ എൺപത് ശതമാനവും മലബാറിൽ നിന്നായിട്ടും കരിപ്പൂരിൽ എംബാർക്കേഷൻ അനുവദിക്കാതിരിക്കുന്നതും വലിയ വിമാനങ്ങൾക്ക് പ്രവേശനം തടയുന്നതും യുക്തിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി പി നാസർ കോയ തങ്ങൾ, എൻ കെ അബ്ദുൽ അസീസ്, സക്കറിയ എളേറ്റിൽ പ്രസംഗിച്ചു. ഷാജഹാൻ കിളിമാനൂർ , മജീദ് തെന്നല, സലീം പാടത്ത് , റഫീഖ് അഴിയൂർ, യാഹൂട്ടി, എം എസ് മുഹമ്മദ്, ജാഫർ മേടപ്പിൽ, ജലീൽ മാറാട് നേതൃത്വം നൽകി.