
കോഴിക്കോട് : കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി മൂന്നുകോടി രൂപ അനുവദിച്ച നല്ലളം ഗവൺമെന്റ് ഹൈസ്‌കൂൾ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിട നിർമാണ പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി സ്‌കൂൾ സന്ദർശിച്ച മന്ത്രി നിർമ്മാണ ഏജൻസിയായ ഇൻകൽ പ്രതിനിധികൾ, ഹെഡ്മിസ്ട്രസ്, പി. ടി. എ പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി. കെട്ടിട നിർമ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ഇൻകെൽ ചീഫ് എൻജിനിയർ വിനോദ് കുമാർ, കോർപറേഷൻ എ. ഇ.ഷീബ, പ്രൊജക്ട് എൻജിനിയർ ഷാനിത, കോർപ്പറേഷൻ കൗൺസിലർമാരായ റഫീന അൻവർ, മൈമൂന, ഹെഡ്മിസ്ട്രസ് ശ്രീലത, പി. ടി. എപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.