yyyyyyyyyy
അവനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസെനിൽ നിന്ന് ബി.ആർക് ബിരുദം നേടിയ വിദ്യാർത്ഥികൾ ആഹ്ലാദം പങ്കിടുന്നു

കോഴിക്കോട്: അവനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിൽ നിന്ന് ബി.ആർക് ബിരുദം നേടിയിറങ്ങിയത് 65 വിദ്യാർത്ഥികൾ. അമ്പായത്തോടിലെ അവനി കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ അഗഖാൻ അവാർഡ് ജേതാവായ ബംഗ്ലാദേശ് ആർക്കിടെക്ട് മറീന തബ്സം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 2015 ബാച്ചിൽ 32 വിദ്യാർത്ഥികളും 2016 ബാച്ചിൽ 33 വിദ്യാർത്ഥികളുമാണ് ബി.ആർക് ബിരുദം നേടിയത്. അവനി പ്രിൻസിപ്പൽ ആർക്കിടെക്ട് ടോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ ഓഫ് ആർക്കിടെക്ച്വർ പ്രസിഡന്റ് ആർക്കിടെക്ട് ഹബീബ് ഖാൻ, നീലകാന്ത് ചയ്യ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീറോത്ത്, ആർക്കിടെക്ട് വിവേക്, ആർക്കിടെക്ട് ബ്രിജേഷ് എന്നിവർ സംസാരിച്ചു. അവനി എച്ച്.ഒ.ഡി സൗമിനി സ്വാഗതം പറഞ്ഞു.