അത്തോളി: പ്രവാസിലീഗ് ഉള്ളിയേരിപഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.പി.അബ്ദുൾ മജീദിന്റെ നിര്യാണത്തിൽ പഞ്ചായത്ത് പ്രവാസിലീഗ് കമ്മിറ്റി അനുശോചന യോഗം നടത്തി. മുസ്ലീംലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഹീം എടത്തിൽ ഉദ്ഘാടനം ചെയ്തു . വി.കെ.മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.കെ. റഷീദ് നടുവണ്ണൂർ, പി പി കോയ നാറാത്ത്,അബുഹാജി പാറക്കൽ, പി.കെ.മജീദ് ,അബുഹാജി എക്കാലയുള്ളതിൽ, വി.പി. മുഹമ്മദ് മാസ്റ്റർ , ടി.എം. മോയി ,ഗ്ലോബൽ കെ.എം.സി.സി. സെക്രട്ടറി ഒ.സി.റഷീദ്, പി എം മുഹമ്മദലി, പാറക്കൽ അസീസ് സംസാരിച്ചു.