കോഴിക്കോട്: സംസ്ഥാന വനിതാ കമ്മിഷന്റെ 2021ലെ മാദ്ധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി. സതീദേവിയിൽ നിന്ന് ജേതാക്കൾ പുരസ്‌കാരം ഏറ്റുവാങ്ങി.
അച്ചടി മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിന് മാതൃഭൂമി സീനിയർ റിപ്പോർട്ടർ എം.ബി.ബാബു, മലയാള മനോരമയിലെ ചീഫ് സബ് എഡിറ്റർ സന്ധ്യ ഗ്രേസ് , ദൃശ്യ മാദ്ധ്യമത്തിലെ മികച്ച റിപ്പോർട്ടിന് മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ സി.വിപിൻ, മനോരമ ന്യൂസ് റിപ്പോർട്ടർ അനൂപ് ശ്രീധരൻ, മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ് (മികച്ച ഫോട്ടോഗ്രഫി), മാതൃഭൂമിയിലെ ടി.കെ.ജോം ( ക്യാമറമാൻ) എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.