വടകര: പെൻ ആൻറ് പേപ്പർ പ്രൊഡക്ഷൻസിന് വേണ്ടി പ്രേംജിത്ത് ചോമ്പാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് മൂവി 'ഊർമ്മിള ' വടകരയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയായി. ഭോജ്പുരി ഭാഷയിൽ എഴുതപ്പെട്ട ഈ ചിത്രം കേരളത്തിൽ ജീവിക്കുന്ന അന്യസംസ്ഥാനക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ഊർമ്മിള എന്ന ബലൂൺ വില്പനക്കാരി പെൺകുട്ടിയുടെ ദുരന്ത ജീവിതമാണ് അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രം വരച്ചുകാട്ടുന്നത്.കാർത്തികപ്പളളി നമ്പർ വൺ യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനിയായ ദേവാഞ്ചന മനോജാണ് ഊർമ്മിളയായി അഭിനയിക്കുന്നത്. ശബരി എന്ന നായകവേഷം ചെയ്യുന്നത് അക്ഷയ് കോഴിക്കോടാണ്. കാമറ മിഥുൻ അമ്മാസ്, എഡിറ്റിംഗം ജിതേഷ് പിക്സോ.