chart
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് എക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കോഴിക്കോട് ശാഖ ഭാരവാഹികളുടെ സ്ഥാനോഹരണ ചടങ്ങ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് എക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കോഴിക്കോട് ശാഖയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ഹോട്ടൽ മലബാർ പാലസിൽ ഒരുക്കിയ ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് മുഖ്യാതിഥിയായിരുന്നു.ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗങ്ങളായ പി.രാജേന്ദ്രകുമാർ, ശ്രീപ്രിയ കുമാർ, റീജിനൽ കൗൺസിൽ അംഗം പി.സതീശൻ എന്നിവർ സംബന്ധിച്ചു. കോഴിക്കോട് ബ്രാഞ്ച് ചെയർമാൻ അരുൺ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.

ജി.സന്തോഷ് പൈ (ചെയർമാൻ), എം.കെ മുജീബ് റഹ്‌മാൻ (വൈസ് ചെയർമാൻ), എ.ആർ.സൂര്യനാരായണൻ (സെക്രട്ടറി),

സച്ചിൻ ശശിധരൻ (ട്രഷറർ), എം.അത്ഭുതജ്യോതി (ചെയർപേഴ്സൺ), എൻ വിനോദ് (മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.