കൽപ്പറ്റ: സുരേഷ് ഗോപി എം.പി 9ന് കൽപ്പറ്റയിലെ വിവിധ ആദിവാസി കോളനികൾ സന്ദർശിക്കും. വൈകുന്നേരം മൂന്നു മണിക്ക് വൈത്തിരി എന്നൂര് പൈതൃക ഗ്രാമം അദ്ദേഹം സന്ദർശിക്കും. നാലുമണിക്ക് മുട്ടിൽ വിവേകാനന്ദ മിഷൻ ഹോസ്പിറ്റലിലും, തുടർന്ന് ഏഴാംചിറ മഠക്കുന്ന് കോളനിയിൽ നടക്കുന്ന പരിപാടിയിലും സംബന്ധിക്കും. മണ്ഡലത്തിലെ അതീവ പിന്നോക്ക അവസ്ഥ എംപിയുടെ ശ്രദ്ധയിൽ പെടുത്തുവാനും വികസനത്തിന് അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെടാനും ശ്രമിക്കുമെന്ന് ബി.ജെ.പി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം.സുബീഷ് അറിയിച്ചു.