തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ നടന്നുവരുന്ന കുംഭ ഭരണി ആറാട്ട് മഹോത്സവത്തിന്റെ നാലാം ദിവസമായ ഞായറാഴ്ച പുലർച്ചെ മുതൽ വിശേഷാൽ പൂജകളും വൈകീട്ട് ഏഴുമണിക്ക് എൻ.ഉണ്ണികൃഷ്ണൻ ആൻഡ് പാർട്ടിയുടെ ഗാനാർച്ചനയും പള്ളിവേട്ടയും പാലിക എഴുന്നെള്ളിക്കലും നടന്നു.