kunnamangalam-news
കാരന്തൂർ മർകസിൽ തകാഫുൽ സംഗമം സീനിയർ മുദരിസ് കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ മർകസിലെ നിർധന വിദ്യാർത്ഥികളുടെ പഠനച്ചെലവ് പൂർണമായി ഏറ്റെടുക്കുന്ന പദ്ധതിയായ തകാഫുലി ൽ അംഗമായവരുടെ മലപ്പുറം ജില്ലാ സംഗമം മർകസിൽ സീനിയർ മുദരിസ് കാന്തപുരം എ.പി.മുഹമ്മദ് മുസലിയാർ ഉദ്‌ഘാടനം ചെയ്തു. മർകസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ മുത്തന്നൂർ, ശാഫി സഖാഫി മുണ്ടമ്പ്ര, മർസൂഖ് സഅദി പാപ്പിനിശ്ശേരി എന്നിവർ സംസാരിച്ചു .അക്ബർ ബാദുഷ സഖാഫി സ്വാഗതവും സി.പി സിറാജ് സഖാഫി നന്ദിയും പറഞ്ഞു.