പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച സന്നദ്ധ സേനയുടെ നേതൃത്വത്തിൽ വീടു നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചു. പിഎംഎവൈ ഗുണഭോക്താവായ ചക്കിട്ടപാറ പഞ്ചായത്ത് 14ാം വാർഡ് ശാന്ത നീട്ടു പാറ എന്ന ഗുണഭോക്താവിന്റെ വീടു നിർമ്മാണമാണ് ആരംഭിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എൻ.പി ബാബു ബ്ലോക്ക് അംഗങ്ങളായ സനാതനൻ, ഗിരിജ ശശി, പി.ടി. അഷറഫ് എന്നിവർ നേതൃത്വം നൽകി. സന്നദ്ധ സേനയിലെ 10 പ്രവർത്തകരാണ് നിർമ്മാണ ജോലികൾ നിർവ്വഹിച്ചത്. ജോ ബിഡിഒ ബേബി ജോൺ, വി.ഇ.ഒ. സതീശൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രദേശവാസികളുംപങ്കെടുത്തു.