mvg

കോഴിക്കോട്: വ്യാപകമായി സാമൂഹിക അടുക്കളകൾ യാഥാർത്ഥ്യമായാൽ സ്ത്രീകളെ വീടുകളിൽ തളച്ചിടുന്ന അവസ്ഥ ഇല്ലാതാക്കാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കളകൾക്കായി സമൂഹത്തെ സ്ത്രീപക്ഷമാക്കേണ്ടതുണ്ട്. കുടുംബശ്രീ നേതൃത്വത്തിൽ ഈ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയും.

കുടുംബശ്രീ മിഷന്റെയും കോഴിക്കോട് കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ സെന്റിനറി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.സ്ത്രീശക്തി സംസ്ഥാന കലാജാഥയുടെ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രചാരണപരിപാടിയുടെ പ്രഖ്യാപനവും കൂടി മന്ത്രി ചടങ്ങിൽ നിർവഹിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷയായിരുന്നു. തീം സോംഗ് പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.