കോഴിക്കോട്: കൃഷി വകുപ്പിന്റെ വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി ഉദ്ഘാടനവും ജില്ലാതല പച്ചക്കറി-ജൈവ കൃഷി അവാർഡ് ദാനവും നളന്ദ ഓഡിറ്റോറിയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
കോർപ്പറേഷൻ കൗൺസിലർ എസ്.കെ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ ജൈവ കാർഷിക മണ്ഡലം ഒന്നാം സ്ഥാനം നേടിയ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി. വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ കൃഷി അസി. ഡയറക്ടർമാരായ കെ.ജി. ഗീത, കെ.പി.ദിലീപ് കുമാർ , പി.രേണു എന്നിവരും മികച്ച കൃഷി ഓഫീസർമാർക്കുള്ള അവാർഡുകൾ അശ്വതി, അപർണ, ഷെൽജ എന്നിവരും ഏറ്റുവാങ്ങി. പച്ചക്കറി വികസന പദ്ധതി പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശിവാനന്ദൻ നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ മികച്ച കർഷകയായി ദീപാ ഷിജു തെരഞ്ഞെടുത്തു. പച്ചക്കറി വികസന പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാർക്കും അവാർഡ് വിതരണം ചെയ്തു.