കൽപ്പറ്റ: കണിയാമ്പറ്റ, പനമരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കര,അരിഞ്ചേർമല,ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി രാഹുൽ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി 3.94 കോടി രൂപ ചെലവിലാണ് റോഡ് നിർമ്മിക്കുന്നത്. ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട സ്വദേശിനിക്ക് കിഡ്നി ദാനം ചെയ്ത സിസ്റ്റർ ഷാന്റി മാങ്ങോട്ടിലിനെ ആദരിച്ചു. എം.പിമാരായ കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, ഒ.ആർ.കേളു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആസ്യ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.നജീബ്, വാർഡ് മെമ്പർ ജെസ്സി ലെസ്ലി തുടങ്ങിയവർ പങ്കെടുത്തു.

അത്തിമൂല പിണങ്ങോട് റോഡ് ഉദ്ഘാടനം

പി.എം.ജി.എസ്.വൈ പദ്ധതിയിലുൾപ്പെടുത്തി 2 കോടി 36 ലക്ഷം രൂപ അടങ്കൽ തുകയ്ക്ക് നിർമ്മിച്ച അത്തിമൂല പിണങ്ങോട് റോഡിന്റെ ഉദ്ഘാടനം രാഹുൽ ഗാന്ധി എം.പി നിർവ്വഹിച്ചു. ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.