lockel
രാമനാട്ടുകര ബസ് സ്റ്റാൻഡിൽ അനസൂയ ഫാഷൻ ഡിസൈനിംഗ്, ലക്ഷ്യ ഡാൻസ് കമ്പനി എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്

രാമനാട്ടുകര: വനിതാ ദിനത്തിൽ ഫ്ലാഷ് മോബുമായി വിദ്യാർത്ഥിനികൾ. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ്

അനസൂയ ഫാഷൻ ഡിസൈനിംഗ്, ലക്ഷ്യ ഡാൻസ് കമ്പനി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാൻ കെ.സുരേഷ് വനിതാദിനാചരണം ഉദ്‌ഘാടനം ചെയ്തു. ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ജി.ബാലചന്ദ്രൻ, രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റ് എസ് ഐ സി.കെ.അരവിന്ദൻ, യുവജനക്ഷേമ ബോർഡ് രാമനാട്ടുകര മുനിസിപ്പാലിറ്റി കോ ഓർഡിനേറ്റർ നിയാസ് ആറ്റുപുറം, റെസ്ക്യു ടീം കോ ഓർഡിനേറ്റർ സഹീർ പെരുമുഖം,രാമനാട്ടുകര മുനിസിപ്പാലിറ്റി റസിഡൻസ് ഏകോപന സമിതി സെക്രട്ടറി കെ.സി.വീന്ദ്രനാഥ്‌ എന്നിവർ പങ്കെടുത്തു.