കോഴിക്കോട്: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വൃക്ക നൽകാൻ തയ്യാറായിട്ടും യോജിപ്പ് ഇല്ലാത്തത് കൊണ്ടോ മറ്റ് കാരണം കൊണ്ടോ ശസ്ത്രക്രിയ മുടങ്ങുന്നവർക്ക് ആശ്വാസമായി ഹോപ് രജിസ്ട്രി സംവിധാനം നിലവിൽ വന്നു. സ്വാപ് ട്രാൻസ്പ്ളാന്റ് വഴി യോജിക്കാത്തവരുടെ വൃക്ക യോജിക്കുന്നവർക്ക് നൽകി പകരം യോജിക്കുന്ന വൃക്ക സ്വീകരിക്കുന്ന സംവിധാനമാണ്. ഇതിനായി ഒരു രജിസ്ട്രി തയ്യാറാക്കും. വൃക്ക നൽകിയാൽ മാത്രമെ വൃക്ക ലഭിക്കുകയുള്ളു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നതെന്ന് ഹോപ് രജിസ്ട്രി ചീഫ് പാട്രൺ ഫാദർ ഡേവിഡ് ചിറമ്മൽ, ഡോ. ഫിറോസ് അസീസ്, ഡോ. ജവാദ് അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രജിസ്ട്രേഷന് : 9207032000