വൈത്തിരി: സുഗന്ധഗിരി സ്‌കൂളിന് സമീപമുള്ള കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും അനധികൃതമായി വിൽപ്പന നടത്തുന്നതിന് സൂക്ഷിച്ചുവെച്ച ഡീസലും പെട്രോളും ലഹരി വിരുദ്ധസേനാംഗങ്ങളും വൈത്തിരി പൊലീസ് സബ് ഇൻസ്‌പെക്ടർ ദിനേശും സംഘവും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നെച്ചിക്കണ്ടൻ എം.കെ.സാജുദ്ദീനെ (42) അറസ്റ്റ് ചെയ്തു. ഇയാളുടെ കടയിൽ നിന്ന് 105 പാക്കറ്റ് ഹാൻസും 30 ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും കണ്ടെടുത്തു. ജില്ലാ പൊലീസ്‌ മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.