സുൽത്താൻ ബത്തേരി: പകൽസമയത്ത് കൊട്ടനോട് കടുവയിറങ്ങി മേയാൻവിട്ട പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കൊട്ടനോട് കോളനിയിലെ മധുവിന്റെ ആറ് വയസുള്ള പശുവിനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കടുവ ആക്രമിച്ചത്. കോളനിയോട് ചേർന്നുള്ള ശ്മശാനത്തിൽ മറ്റൊരു പശുവിനോടൊപ്പം മേയാൻ വിട്ടപ്പോഴാണ് കടുവ ആക്രമിച്ചത്. പശുവിന്റെ കരച്ചിൽകേട്ട് ആളുകൾ എത്തിയപ്പോഴേക്ക് കടുവ തൊട്ടടുത്ത വനത്തിലേക്ക് ഓടിമറഞ്ഞു.
പശുവിന്റെ മുതുകത്തും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ട്. വാരിയെല്ലുകൾ തകർന്ന നിലയിലാണ്. കടുവയുടെ അടിയേറ്റാണ് വാരിയെല്ലുകൾ തകർന്നതെന്ന് സംശയിക്കുന്നു. 15 ലിറ്റർ പാൽ ലഭിക്കുന്നതാണ് പശു.
വനം വകുപ്പ് സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് വനം വകുപ്പ് തുടർന്ന് നിരീക്ഷണം ഏർപ്പെടുത്തുകയും കാമറകൾ സ്ഥാപിക്കുകയും ചെയ്തു.
ഒരാഴ്ച മുമ്പച ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ മാറി എറളോട്ടുകുന്നിൽ പത്മനാഭന്റെ മൂരികിടാവിനെ കടുവ ആക്രമിച്ച് കൊന്നകൊന്നിരുന്നു. കടുവയെ പിടികൂടുന്നതിനായി ഇവിടെ കൂട് വെച്ചങ്കിലും കൂട്ടിൽ വീഴാതെ കടുവ പ്രദേശത്ത് വിഹരിച്ചുവരുകയായിരുന്നു. ഈ കടുവ തന്നെയാണോ കൊട്ടനോടും എത്തിയതെന്ന് സംശയമുണ്ട്.