സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയ നായാട്ടുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. തമിഴ്നാട് കല്ലിച്ചാൽ സ്വദേശി സുരേന്ദ്രൻ (53) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി. വന്യജീവി സങ്കേതത്തിൽ വേട്ടക്കെത്തിയ പൊലീസുകരന്റെ ചിത്രം വനം വകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞതോടെയാണ്‌ പൊലീസുകാരന്റെ നായാട്ട് പുറത്തായത്.