കൽപ്പറ്റ: എൽ.ഡി.എഫ് ജില്ലാ കൺവീനറായി സി.കെ.ശശീന്ദ്രനെ തിരഞ്ഞെടുത്തു. കെ.കെ.ഹംസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പി.ഗഗാറിൻ, വിജയൻ ചെറുകര, കെ.വി.മോഹനൻ, സി.എം.ശിവരാമൻ, മുഹമ്മദ് പഞ്ചാര, ടി.എസ്.ജോർജ്, വിശ്വനാഥൻ, വീരേന്ദ്രകുമാർ, രഞ്ജിത് എന്നിവർ സംസാരിച്ചു.