അത്തോളി: പുത്തഞ്ചേരി ജി.എൽ പി.സ്കൂളിൽ യുദ്ധവിരുദ്ധ സംഗമവും റാലിയും യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കലും ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഗണേശ് കക്കഞ്ചേരി യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി സ്മിജ.പി. ആർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സജിത രാജീവ് അദ്ധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ രജീഷ് കനിയാനി,സീനിയർ അസിസ്റ്റന്റ് ലീന,​ സി കെ എസ് ആർ ജി കൺവീനർ ഇ.സാബിറ സംസാരിച്ചു