വളയം: റഷ്യ - യുക്രെെൻ യുദ്ധം അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.യു വളയം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വളയം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. 75 വയസ്സ് പൂർത്തിയായ സർവീസ് പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു. സമ്മേളനത്തിൽ കൈത്താങ്ങ് പദ്ധതി സഹായം വിതരണം ചെയ്തു. പി.കെ ദാമു, ടി.കെ രാഘവൻ, പി.വി വിജയകുമാർ, സി.എച്ച് ശങ്കരൻ, എം ശേഖരൻ, വി പി ശ്രീധരൻ, എം.കെ അശോകൻ, എൻ.പി കണ്ണൻ, എം രമാദേവി, എം സുരേന്ദ്രൻ, പി ബാലകൃഷ്ണൻ, എൻ കുഞ്ഞിക്കണ്ണൻ പി.കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.