കോഴിക്കോട് :ഫ്യൂമ്മ(ഫർണിച്ചർ മാനുഫാക്ചർസ് ആൻഡ് മെർച്ചന്റ്സ് വെൽഫയർ അസോസിയേഷൻ) ഫറോക്ക് മേഘലാ വാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു. പേട്ട പി.വി ഹാളിൽ വച്ച് നടന്ന മീറ്റിങ്ങിൽ ഫ്യൂമ്മ യുടെ രക്ഷാധികാരി റാഫി പുത്തൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ, സെക്രട്ടറി പ്രസീദ്, ജില്ലാ പ്രസിഡന്റ് ബാബുരാജ്, ജില്ലാ സെക്രട്ടറി വേണു സുമുഖൻ, മറ്റു ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളുംപങ്കെടുത്തു. ഫർണിച്ചർ ഫെസ്റ്റ് നടത്തുവാനും വില ഏകീകരണത്തിന്റ സാധ്യത പഠനം നടത്താനും യോഗം തീരുമാനിച്ചു. ഏരിയ പ്രസിഡന്റ് ബഷീർ പറമ്പൻ അദ്ധ്യക്ഷത വഹിച്ചു. നിയാസ് സ്വാഗതവും ദീപക് നന്ദിയും പറഞ്ഞു.