inl

കോഴിക്കോട്: ഐ.എൻ.എൽ മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി.അബ്ദുൽ വഹാബിനെയും സി.പി.നാസർ കോയ തങ്ങളെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇന്നലെ വൈകിട്ട് ഓൺലൈനിൽ ചേർന്ന ദേശീയസമിതി യോഗത്തിന്റെതാണ് തീരുമാനം. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനു പിറകെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങിയ സാഹചര്യത്തിലാണ് ഇരുവരെയും ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. യോഗം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.

 ന​ട​പ​ടി​യി​ൽ​ ​കാ​ര്യ​മി​ല്ല: അ​ബ്ദു​ൾ​ ​വ​ഹാ​ബ്

ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​എ​ന്ന​ ​വ്യാ​ജേ​ന​ ​ത​ന്നെ​യും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും​ ​ഐ.​എ​ൻ.​എ​ല്ലി​ൽ​ ​നി​ന്നു​ ​പു​റ​ത്താ​ക്കി​യെ​ന്ന​ത് ​മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​ ​ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് ​പ്രൊ​ഫ.​ ​എ.​പി.​ ​അ​ബ്ദു​ൾ​വ​ഹാ​ബ് ​പ​റ​ഞ്ഞു.
ഇ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത് ​ഇ​ട​തു​മു​ന്ന​ണി​യി​ലെ​ ​ഒ​രു​ ​മ​ന്ത്രി​യാ​ണെ​ന്ന​ത് ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണേ​ണ്ട​തു​ണ്ട്.​ ​സ​ർ​ക്കാ​റി​ന്റെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​യൂ​ന്നേ​ണ്ട​തി​നു​ ​പ​ക​രം​ ​മ​ന്ത്രി​ ​ഇ​ത്ത​രം​ ​വ്യാ​ജ​ലെ​റ്റ​ർ​ ​പാ​ഡ് ​വാ​ർ​ത്ത​ക​ൾ​ ​സൃ​ഷ്ടി​ച്ച് ​സ​മ​യം​ ​പാ​ഴാ​ക്കു​ക​യാ​ണ്.


.