മുക്കം: മതത്തിന്റെയും ഭാഷയുടെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്ന രാഷ്ട്രീയമാണ് മോദി സർക്കാരും ബി.ജെ.പി യും പ്രചരിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി എം.പി.പറഞ്ഞു.
ലോകത്ത് ഒരു മതവും മറ്റു മതക്കാരെ വെറുക്കാൻ പഠിപ്പിക്കുന്നില്ല. ഭയം എല്ലാവരിലുമുണ്ടാവും. എന്നാൽ ധൈര്യശാലികൾ എപ്പോഴും ഭയത്തെ മറികടക്കും. വിദ്യാർത്ഥികൾ ധൈര്യശാലികളായിരിക്കണമെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
മുക്കം മുസ്ലിം ഓർഫനേജ് എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടു കോടി രൂപ ചെലവിൽ ഇരുപതു മുറികളുള്ള കെട്ടിടമാണ് നിർമ്മിച്ചത്.
എ. ഇ.മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.വി.ഇ.മോയി ഹാജി രാഹുൽ ഗാന്ധിയ്ക്ക് ഉപഹാരം നൽകി. പ്രധാനാദ്ധ്യാപകൻ എ.എം.നിസാർ ഹസ്സൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലിന്റോ ജോസഫ് എം.എൽ.എ, എ.പി.അനിൽ കുമാർ എം.എൽ.എ,മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കെ.സി.വേണുഗോപാൽ, കെ.പ്രവീൺ കുമാർ, സി.പി.ചെറിയമുഹമ്മദ്, വി.കുഞ്ഞാലി, വി. അബ്ദുല്ല കോയ ഹാജി, പി.ഓംകാരനാഥൻ എന്നിവർ സംബന്ധിച്ചു.
വീൽ ചെയറിൽ വന്ന് തന്നെ കാണാൻ മുൻനിരയിൽ സ്ഥാനമുറപ്പിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രീവിദ്യയുടെ അടുത്ത് ചെന്ന് പൂച്ചെണ്ട് വാങ്ങിയ ശേഷമാണ് രാഹുൽ മടങ്ങിയത്.