മാവൂർ: പ്രഖ്യാപനങ്ങൾ പാഴ്വാക്കാകുന്നു മാവൂർ പഞ്ചായത്തിലെ ആതുരാലയങ്ങൾ വികസനത്തിനായി കാത്തിരിക്കുന്നു. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്ക് വേണ്ട ഭൗതിക സൗകര്യങ്ങൾ ഉള്ള രണ്ട് ആതുരാലയങ്ങളാണ് മാവൂർ ചെറൂപ്പ ഹെൽത്ത് സെന്ററും മാവൂർ തെങ്ങിലകടവ് കാൻസർ സെന്ററും. എന്നാൽ ഈ ആതുരാലയങ്ങൾ ഇപ്പോൾ ശോചനീയാവസ്ഥയിലാണ്. വികസനപ്രഖ്യാപനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല.
മാവൂർ ചെറൂപ്പ ഹെൽത്ത് സെന്റർ കാത്തിരിക്കുന്നു.....
മാവൂർ ചെറൂപ്പ ഹെൽത്ത് സെന്റർ വികസനത്തിനായി പദ്ധതികൾ ആവഷ്കരിച്ചെങ്കിലും കഴിഞ്ഞ നാല് മാസമായിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ഇവിടുത്തെ വികസനത്തിന് തടസ്സം എന്ന് പറയുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററാണ് ചെറൂപ്പ ഹെൽത്ത് സെന്റർ എന്നതാണ്. അതുകൊണ്ട് ത്രിതല പഞ്ചായത്തുകൾക്ക് പണം ചെലവഴിക്കാൻ കഴിയില്ല. എം എൽ .എ അടക്കം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകൾ ഫണ്ട്
ചെലവഴിക്കാൻ ഓഡിറ്റ് ഒപ്ജക്ഷൻ കാരണം തടസ്സം നിലനിൽക്കുകയാണ്. ചെറൂപ്പ ആശുപത്രിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
വാർത്തയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.ആർ.രാജേന്ദ്രൻ എം.എൽ.എ അഡ്വക്കേറ്റ് പി.ടി .എ റഹിം അദ്ധ്യക്ഷനായി ചേർന്ന യോഗത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുത്തു. ത്രിതല പഞ്ചായത്തുകൾ ചേർന്ന് പ്രത്യേക പ്രോജക്ടുകൾ ഉണ്ടാക്കി അവ മോണിറ്ററിംഗ് കമ്മിറ്റി വഴി നടപ്പിലാക്കാനും ത്രിതല പഞ്ചായത്തുകൾക്ക് ചെറുപ്പ ആശുപത്രിക്ക് വേണ്ടി ഫണ്ട് ചെലവഴിക്കാനുള്ള അനുമതിക്കു വേണ്ടിയുള്ള നിയമ നടപടികൾ സ്വീകരിക്കാനും
അശുപത്രിയിലെ നിലവിലെ കെട്ടിട്ടങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുവാനും യോഗത്തിൽ തീരുമാനമായിരുന്നു. പി.ടി.എ.റഹിം എം എൽ എ നിയമസഭയിൽ ആശുപത്രിയുടെ ശോചനീയാവസ്ഥയും മാവൂർ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആശുപത്രി വികസ കാര്യങ്ങളിൽ ഫണ്ട് ചെലവാക്കാൻ കഴിയാത്തിന്റെ സങ്കേതിക തടസ്സങ്ങളും അവതരിപ്പിച്ചിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോർജ് ചെറുപ്പ ഹെൽത്ത് സെന്ററിന്റെയും തെങ്ങിലകടവ് കാൻസർ സെന്ററിന്റെയും കാര്യത്തിൽ തടസ്സങ്ങൾ മാറ്റാൻ ഉത്തകുന്ന രീതിയിൽ കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അവശ്യമായ വികസന ഇടപെടലുകൾ നടത്താമെന്നും ഉറപ്പ് നൽകി. എന്നാൽ നാല് മാസമായിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.
നാശത്തിന്റെ വക്കിൽ മാവൂർ തെങ്ങിലകടവ് കാൻസർ സെന്റർ
2001ൽ ഒരു സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ ആരംഭിച്ച മലബാർ കാൻസർ ഇൻസ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന് ആറ് ഏക്കർ സ്ഥലവും കെട്ടിടങ്ങളും ആശുപത്രിക്ക് വേണ്ട ഉപകരണങ്ങളും സംസ്ഥാന സർക്കാരിന് ട്രെസ്റ്റ് സൗജന്യമായി നൽക്കുകയായിരുന്നു.
എന്നാൽ യാതൊരു വിധ പ്രവർത്തനവും നടക്കാതെയായപ്പോൾ ജനങ്ങളുടെ ഇടപെടലുകളെത്തുടർന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ കീഴിൽ കോംപ്രി ഹാൻസീവ് കാൻസർ കെയർ ഹബ് ആരംഭിക്കുമെന്ന് പ്രഖ്യപനവും ഒപ്പം പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വകയിരുത്തുകയും അഞ്ച് കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തു .
കാൻസർ.ഒ .പി, കാൻസർ സ്കാനിംഗ്, സ്പെഷൽ ക്ലിനിക്ക്. ട്രെയിനിംഗ് സെന്റർ എന്നിവ ഉൾപ്പെടുന്നതായിരുന്നു പ്രാജക്ട്. അതോടൊപ്പം ജില്ലാ കളക്ടറുടെ യോഗത്തിൽ ഇതുസംമ്പന്ധമായ തീരുമാനങ്ങളോടൊപ്പം അവശ്യമായ ജീവനക്കാരേ നിയമിക്കാനും അശുപത്രി വികസന കാര്യങ്ങളിൽ ജില്ലാ പഞ്ചായത്തിന്റേയും എൻ.എച്ച്.എമ്മിന്റേയും പദ്ധതികൾ ഉൾപ്പെടുതാനും തീരുമാനിച്ചിരുന്നു
എന്നാൽ പ്രഖ്യപനവും ജനങ്ങൾക്ക് നൽകിയ വാഗ്ദാനവും
ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ചുവപ്പ് നാടയിൽ തന്നെയാണ്.
25000 ചതുര ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും കട്ടിലുകളും ഫർണിച്ചറുകളും ഉപകരണങ്ങളും കാലപഴക്കം കൊണ്ട് നശിച്ച് കൊണ്ടിരിക്കുകയാന്ന്