വടകര: കിഡ്‌നി രോഗികളുടെ പെൻഷൻ വിഷയം നിയമയസഭയിൽ കൊണ്ടുവരുമെന്ന് കെ.കെ.രമ എം.എൽ.എ. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ആശ്രയ കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷൻ വടകരയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസ പെൻഷൻ പദ്ധതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചു വരുന്ന കിഡ്‌നി രോഗികൾക്ക് മാസം തോറും 1000 രൂപ കൊടുത്തിരുന്നത് ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ തുടരണമെന്നും ഇവരുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ കൊണ്ടുവരുമെന്നും രമ പറഞ്ഞു.
ഡോ.ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. എൻ.പ്രേംകുമാർ , എം.ബാബുരാജ് , കെ.കെ.ബിജു, ഷിനോജ് കണ്ണൂർ, രതീഷ്.കെ കാസർകോട്, ഷംസുദ്ദീൻ, അനിൽ കല്ലേരി, ജയൻ നാദാപുരം, കനകേന്ദ്രൻ എന്നിവർ സംസാരിച്ചു.