കോഴിക്കോട്: ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദ പ്രകടിപ്പിച്ച് ബി.ജെ.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
അരയിടത്ത് പാലത്ത് നിന്ന് ആരംഭിച്ച പ്രകടനം മുതലക്കുളത്ത് സമാപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഇ.പ്രശാന്ത്കുമാർ, കെ.പി.പ്രകാശ് ബാബു എന്നിവർ നേതൃത്വം നൽകി.
വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസൻ. ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, മജീദ് ഉസ്താദ് , വിജയബാബു, അഖില, രാഹുൽ.പി.കെ, സിന്ധു,നിഷ മനീഷ്, വി.ടി.വിനീഷ് എന്നിവർ നേതൃത്വം നല്കി.