conference
കെ.പി.പി.എച്ച്.എ

കുറ്റ്യാടി: ഈ മാസം 12ന് വടയം സൗത്ത് എൽ.പി.സ്കൂളിൽ നടക്കുന്ന പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ജില്ലാ സമ്മേളന ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രിയും യാത്രയയപ്പ് സമ്മേളനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസയും ഉദ്ഘാടനം ചെയ്യും. ബി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.വി.ഷാജി, അസി.സെക്രട്ടറിമാരായ കെ.ജിജി, കെ.നരേന്ദ്രബാബു, കുന്നുമ്മൽ സബ് ജില്ല പ്രസിഡന്റ് കെ.പി.ദിനേശൻ, സെക്രട്ടറി ഇ.അഷറഫ് എന്നിവർ പങ്കെടുത്തു.