മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ മൂന്നുദിവസത്തെ പ്രതിഷ്ഠദിന ഉത്സവത്തിന് ഇന്ന് തുടക്കം..വിശേഷാൽ പൂജകൾ ,അഷ്ടദ്രവ്യ മഹാഗണപതിഹോമം, ദീപാരാധന, താലപ്പൊലി കളംപാട്ട് എന്നിവയാണ് ഇന്നത്തെ മുഖ്യ പരിപാടികൾ. ശനിയാഴ്ച രാവിലെ 8.30-ന് സർവ്വൈശ്വര്യ പൂജ, വൈകുന്നേരം സർപ്പബലി, കളം പാട്ട് എന്നിവയുണ്ടാകും.ഞായറാഴ്ച രാവിലെ മഹാമൃത്യുഞ്ജയ ഹോമം,11 പ്രമോദ് ഐക്കരപ്പടിയുടെ പ്രഭാഷണം, വൈകുന്നേരം നാണയപ്പറ, രാത്രി എറണാകുളം ഫ്ളവേഴ്സ് അവതരിപ്പിക്കുന്ന തമാശ ബസാർ എല്ലാ ദിവസവും അന്നദാനംഎന്നിവ ഉണ്ടായിരിക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.