കൽപ്പറ്റ: മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് തളിപ്പുഴയിലെ നീൽ സേവ്യർ ഡിക്രൂസിന് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ അവാർഡ് നൽകി.
ബോംബെയിൽ നിന്നു വന്ന് തളിപ്പുഴയിൽ താമസിക്കുന്ന നീലും, വ്യദ്ധയായ മാതാവും തെരുവുനായകളെ സംരക്ഷിക്കുകയും, താമസ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 26 നായകളെയും പൂച്ചകളെയും, ഇറച്ചിക്കായി കടകളിൽ വിൽക്കുന്ന മുയലുകളെയും ഇവർ സംരക്ഷിക്കുന്നുണ്ട്. കേരളത്തിലെ പല ജില്ലകളിൽ നിന്നും വളർത്തു നായകൾക്ക് രക്തം ആവശ്യമായി വരുമ്പോൾ ഇവിടത്തെ നായകളിൽ നിന്ന് കൊടുത്തുകൊണ്ട് ഈ മേഖലയിൽ സജീവമാണ് നീൽ. 10000 രൂപ, മൊമെന്റോ പ്രശസ്തിപത്രം എന്നിവയാണ് അവാർഡ്. ഡോ. മുഹമ്മദ്കുട്ടി നന്ദി പറഞ്ഞു.