കുറ്റ്യാടി: നിർമ്മാണം പൂർത്തിയായ തവിടോറ റോഡ് നാളെ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത ഉദ്ഘാടനം ചെയ്യും. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 2021-22 ലെ പദ്ധതി പ്രകാരമാണ് റോഡിന് ഫണ്ട് ലഭ്യമായത്. അമ്പലക്കുളങ്ങര,പറയന്റെ മുക്ക് റോഡിലെ (തവിടോറ) ഭാഗത്തെ റോഡ് പരിഷ്ക്കരിക്കണമെന്ന് ഗ്രാമസഭയിലും മറ്റും നേരത്തെ ആവശ്യം ഉയർന്നിരുന്നു. പ്രസ്തുത റോഡുകൾക്ക് ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ഒ.വനജ, കൺവീനർ എലിയാറ ആനന്ദൻ എന്നിവർ എം.പി, എം.എൽ.എ. എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തുയ തുടർന്നാണ് ഫണ്ട് അനുവദിച്ച് പ്രവൃത്തികൾ ആരംഭിച്ചത്.