@എകരൂൽ കാക്കൂർ റോഡിന് - 3 കോടി

മുണ്ടോത്ത് -കിഴക്കോട്ട് കടവ് -തെരുവത്ത കടവ് റോഡിന് -3 കോടി

കൂട്ടാലിട അങ്ങാടി സൗന്ദര്യവത്കരണ പദ്ധതിയ്ക്ക - 1 കോടി

നടുവണ്ണൂരിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് -1 കോടി

പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം- 2 കോടി

ബാലുശ്ശേരി: സംസ്ഥാന ബഡ്ജറ്റിൽ ബാലുശ്ശേരിയ്ക്ക നേട്ടം. മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി സർക്കാർ ബ‌ഡ്ജറ്റിൽ ഫണ്ട് വകയിരുത്തി. എകരൂൽ കാക്കൂർ റോഡ് ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി ചെയത് നവീകരിക്കുന്നതിന് 3 കോടി രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഒരു ബൈപ്പാസ് റോഡായി മാറ്റാൻ കഴിയുന്ന മുണ്ടോത്ത് -കിഴക്കോട്ട് കടവ് -തെരുവത്ത കടവ് റോഡിന്റെ ആദ്യഘട്ടം നവീകരണത്തിനായി 3 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ഇവ കൂടാതെ പത്തോളം പൊതുമരാമത്ത് റോഡുകൾക്കും ,കരുവാറ്റ ക്കടവ് പാലത്തിനും ടോക്കൺ തുക ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. എയിംസ് വരുന്നതിന്റെ സാദ്ധ്യത പരിഗണിച്ച് മണ്ഡലത്തിലെ എല്ലാ റേഡുകളും നവീകരിക്കുന്നതിന് പ്രത്യേക പദ്ധതികളും തയ്യാറാക്കി വരികയാണ്. നടുവണ്ണൂർ - വാകയാട് - മഞ്ഞപ്പാലം - വട്ടോളി ബസാർ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതി വർദ്ധിപ്പിച്ച് ഒരു ബൈപ്പാസ് റോഡാക്കി മാറ്റാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്.

മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പൊതു സ്ഥലമുള്ള അങ്ങാടിയായ കൂട്ടാലിടയിൽ പൊതുമരാമത്ത് റോഡിന്റെ ഇരുവശവും ,കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഇറിഗേഷൻ ഭൂമിയും ഉപയോഗപ്പെടുത്തി അങ്ങാടി സൗന്ദര്യവത്കരണ പദ്ധതിയും നടപ്പിലാക്കും.1 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ ഈ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേരത്തെ തുടക്കം കുറിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രൊജക്ട് തയ്യാറാക്കുന്നത്. പാർക്കുകൾ, ഇരിപ്പിടങ്ങൾ, ഓപ്പൺ ജിം, ഓപ്പൺ ഓഡിറ്റോറിയം, പാത്ത് വേകൾ, വിശ്രമ ഇരിപ്പിടങ്ങൾ ,ലൈറ്റ് നിംഗ് ഗാർഡനിംങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.വിവിധ സർക്കാർ ഏജൻസികളുടെയും, സ്പോൺസർമാരുടെയും ഫണ്ടുകൾ ഇതിനായി ലഭ്യമാക്കും.

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഇറിഗേഷൻ ഭൂമിയിൽ പൊതുപരിപാടികൾ നടത്തുന്നതിനായി ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കാനായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നടുവണ്ണൂരിൽ

നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൽ സ്റ്റേജ്, ഗ്രീം റും ,മനോഹരമായ ഇരിപ്പിടങ്ങൾ, ഗാർഡനിംഗ് ,വിശ്രമ കേന്ദ്രങ്ങൾ, ലൈറ്റനിംഗ് തുടങ്ങിയവ ഉണ്ടാവും. 2 കോടി രൂപ അനുവദിച്ച മണ്ഡലത്തിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കും. മാതൃക പരമായ പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് സൗകര്യപ്രദമായ കെട്ടിടം വേണമെന്ന ദീർഘകാലത്തെ ആവശ്യമാണ് ബഡ്ജറ്റിലൂടെ യാഥാർത്ഥ്യമാവുന്നത്.