
കോഴിക്കോട്: സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനം, വ്യാവസായിക വളർച്ച, കാർഷിക മേഖല തുടങ്ങി സമസ്ത മേഖലകൾക്കും പ്രാമുഖ്യം നൽകിയുള്ള സന്തുലിത ബഡ്‌ജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് വിലയിരുത്തി.
സിൽവർലൈനിനും എൻ.എച്ച് 66 നും ഭൂമി ഏറ്റെടുക്കാൻ തുക വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ വ്യവസായ പാർക്കുകൾ നല്ല തീരുമാനമാണ്. പരിപോഷിപ്പിച്ചും ധനമന്ത്രി തുല്യപ്രാധാന്യം നൽകിയാതായി അതേസമയം പൊതുകടം ബഡ്‌ജറ്റിന്റെ 37 .18 ശതമാനത്തിൽ എത്തിനിൽക്കുന്നത് ധനസമാഹരണം എങ്ങിനെയെന്ന ആശങ്ക ഉണർത്തുന്നുണ്ടെന്ന് ചേംബർ പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് പറഞ്ഞു.
കാർഷിക മേഖലയിൽ നെല്ലിനെന്ന പോലെ നാളികേരത്തിനും റബറിനും താങ്ങുവില കൂടിയതും സമ്മിശ്രകൃഷിയ്ക്കുള്ള പ്രോത്സാഹനവും മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ നിർമ്മിക്കാൻ 10 മിനി ഫുഡ് പാർക്കുകൾ നിർമ്മിക്കുന്നതും കാർഷിക മേഖലയെ പുരോഗതിയിലേക് നയിക്കും. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് തുക വകയിരുത്തി ആരോഗ്യമേഖലയ്ക്ക് വേണ്ടത്ര പരിഗണ നൽകിയിട്ടുണ്ട്. ടൂറിസം മേഖലയെ പരിപോഷിപ്പിക്കുവാൻ തുക വകയിരുത്തിയതും കായലുകളും ഡാമുകളും മാലിന്യമുക്തമാക്കാനുള്ള നീക്കവും നാടിന് ഊർജം നൽകും.
വിദ്യാഭ്യാസമേഖലക്കും വേണ്ടത്ര ഊന്നൽ നൽകിയിട്ടുണ്ട്. സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം പുതിയ തലമുറയ്ക്ക് പ്രതീക്ഷ നൽകും.
കോഴിക്കോട് വിമാനത്താവള വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി നടപടി സ്വീകരിച്ചില്ലെന്നത് പോരായ്മയായി.