കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു ഭക്ഷ്യസാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ടു ജീവനക്കാരെ വിജിലൻസ് സംഘം പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ, കമാൽ എന്നിവരാണ് മിന്നൽ പരിശോധനയ്ക്കിടെ കുടുങ്ങിയത്.
അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവർക്കുമെതിരെ വിജിലൻസ് വകുപ്പ്തല നടപടിയ്ക്ക് ശുപാർശ ചെയ്തു.