nhm
എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ടാഗോർ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് പ്രീണന നയം മൂലം രാജ്യത്ത് തൊഴിൽ സുരക്ഷ ഉറപ്പാക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് യു.പി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.പ്രേമ, ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ, ട്രഷറർ ടി.ദാസൻ, എൻ.ജി.ഒ യൂണിയൻ സെക്രട്ടറി പി.പി.സജീഷ് , കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) സെക്രട്ടറി സി.പ്രമോദ് കോട്ടുളി, സി.നിധിൻ, ടി.ഷിജു, എസ്.മീര, ഡോ.ടി.ഹിത എന്നിവർ സംസാരിച്ചു.