കൽതപ്പറ്റ: ജില്ലയിൽ ഇന്നലെ 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 82 പേർ രോഗമുക്തി നേടി. 36 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167842 ആയി. 166465 പേർ രോഗമുക്തരായി. നിലവിൽ 402 പേർ ചികിത്സയിലുണ്ട്. ഇവരിൽ 383 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 938 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 42 പേർ ഉൾപ്പെടെ ആകെ 402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 242 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.