കുന്ദമംഗലം: സംസ്ഥാന ബഡ്ജറ്റിൽ കുന്ദമംഗലം മണ്ഡലത്തിൽ ഒട്ടേറെ പ്രവർത്തികൾ ഉൾപ്പെടുത്തിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ പരിഷ്കരണം, മാമ്പുഴപ്പാലം പുതുക്കിപ്പണിയൽ, വെള്ളായിക്കോട് പാലം, മണന്തലക്കടവ് പാലം, തോട്ടോളിക്കടവ് പാലം, കുറ്റിക്കടവ് പാലം, കുന്ദമംഗലം ഗവ. കോളജ് എന്നിവക്ക് സ്ഥലമേറ്റെടുക്കൽ കമ്മാണ്ടിക്കടവ് പാലം, കൈമ്പാലം പാലം എന്നിവ പുതുക്കിപ്പണിയൽ, കുറ്റിക്കാട്ടൂർ ജംഗ്ഷൻ വിപുലീകരണം, മാവൂർ മിനി സിവിൽസ്റ്റേഷൻ, കുന്ദമംഗലം റസ്റ്റ് ഹൗസ് എന്നീ പ്രവൃത്തികൾക്കാണ് തുക വകയിരുത്തിയിട്ടുള്ളത്.