veena
veena

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സജ്ജീകരണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം.

നിലവിലെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് ഉടൻ മാറി എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കാനും നിർദ്ദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയോനെറ്റോളജി വിഭാഗം ആരംഭിക്കും. പി.ഡബ്ല്യു.ഡി നിർമ്മാണ പ്രവർത്തനങ്ങളും മന്ത്രി പരിശോധിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്താനും തീരുമാനിച്ചു.