വാണിമേൽ: ക്രസന്റ് ഹയർസെക്കൻഡ അൺഎയ്ഡഡ്‌ വിഭാഗം എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം നാദാപുരം നിയോജക മണ്ഡലം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. മാനേജർ വികെ കുഞ്ഞാലി അദ്ധ്യക്ഷനായി. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ അവാർഡ് ദാനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിവി നജ്മ മുഖ്യാതിഥിയായി. എൻഎസ്എസ് കോഴിക്കോട് നോർത്ത് ജില്ല കൺവീനർ ശ്രീചിത് സന്ദേശം നൽകി. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കുണ്ടിൽ അമ്മത് ഹാജി, ക്രസന്റ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ എൻ കെ മൂസ ,ഹെഡ്മാസ്റ്റർ സി.കെ മൊയ്തു ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എംകെ മജീദ്,വികെ മൂസ ,ഷഹനാസ് സംസാരിച്ചു. എൻഎസ്എസ് നാദാപുരം പിഎസി ബിജീഷ് മാസ്റ്റർ ഓറിയന്റേഷൻ സെഷന് നേതൃത്വം നൽകി.സ്കൂൾ പ്രിൻസിപ്പാൾ പി പ്രജീഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ വി ഷാജി നന്ദിയും പറഞ്ഞു.