കോഴിക്കോട് : കേരള ബഡ്ജറ്റ് കോഴിക്കോടിന് സമ്മാനിച്ചത് നിരാശ മാത്രമമെന്ന് മുസ്ലിം ലീഗ് ജില്ല നേതൃയോഗം. കോഴിക്കോട് വിമാനത്താവള വികസനം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, തീരദേശ റോഡ്, ആധുനിക സ്‌പോർട്സ് കോംപ്ലക്സ് തുടങ്ങിയ വികസന പദ്ധതികൾ അവഗണിച്ചതായി മുസ്ലിം ലീഗ്. പ്രസിഡന്റ് ഉമർപാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ഭാരവാഹികളുടെ പേരിൽ വെള്ളയിൽ പൊലീസ് കള്ളക്കേസ് എടുത്തെന്നാരോപിച്ച് യോഗത്തിൽ പ്രതിഷേധിച്ചു. എം.എ. റസാഖ്, എം.എ. മജീദ്, കെ. മൊയ്തീൻകോയ , സമദ് പൂക്കാട് , നൊച്ചാട് കുഞ്ഞബ്ദുള്ള , ഒ. പി. നസീർ എന്നിവർ പ്രസംഗിച്ചു.