കോഴിക്കോട്: വിപുലമായ വ്യാഖ്യാനങ്ങൾക്ക് സാദ്ധ്യതയുള്ള ഖുർആനിനെ കാലികമായി വായിക്കേണ്ടതുണ്ടെന്ന് കെ.ടി.ജലീൽ എം.എൽ.എ. കാലിക്കറ്റ് സർവകലാശാല അറബി പഠന വിഭാഗം അന്താരാഷ്ട്ര സെമിനാറിനൊപ്പം സംഘടിപ്പിച്ച അഹമ്മദ് ഇഹ്‌തിശാം നദ്വി ഉർദു ഭാഷയിൽ പരിഭാഷപ്പെടുത്തിയ ഖുർആന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വീരാൻ മൊയ്തീൻ, എൻ.എ.എം.അബ്ദുൽ ഖാദർ, വി.മുഹമ്മദ്, ഡോ. അഹമ്മദ് ഇസ്മയിൽ ലബ്ബ എന്നിവർ പരിഭാഷയുടെ നാല് വാള്യങ്ങൾ ഏറ്റുവാങ്ങി. റഹ്മത്തുള്ള പുസ്തകപരിചയം നിർവഹിച്ചു. സഫിയാബി, നിസാറുദ്ദീൻ, ജാഹിർ ഹുസൈൻ, മുജീബ് റഹ്മാൻ, മുഹമ്മദ് ബഷീർ, അബ്ദു റസാഖ് എന്നിവർ പ്രസംഗിച്ചു. അറബി വിഭാഗം തലവൻ ഡോ.മൊയ്തീൻ കുട്ടി സ്വാഗതവും ഡോ.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.