sun
വേനൽ

കോഴിക്കോട്: വേനൽ കടുത്തതോടെ ജില്ല ചുട്ടുപൊള്ളുന്നു. ഇന്ന് താപനില രണ്ട് മുതൽ മൂന്ന് ശതമാനം വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ഉഷ്‌ണതരംഗത്തിനും സൂര്യാഘാതത്തിനും സൂര്യതാപത്തിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. ചൂട് കൂടിയതോടെ ജില്ലയിലെ പല ഭാഗങ്ങളിലും തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നതായി അഗ്നിശമന സേന അറിയിച്ചു. മാലിന്യത്തിനും കുറ്രിക്കാടുകൾക്കും തീപിടിക്കുന്ന സ്ഥിതിയുണ്ട്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട് . കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ നിർത്തിയിട്ട വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി.

@ കരുതൽ ഇങ്ങനെ

രാവിലെ 11 മുതൽ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.
കുടിവെള്ളം കൈയിൽ കരുതണം
ശുദ്ധജലം കുടിക്കണം
അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
വിദ്യാർത്ഥികൾക്കും അങ്കണവാടി കുട്ടികൾക്കും സുരക്ഷ ഒരുക്കുക

മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
പാദരക്ഷകൾ ധരിക്കുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടുക