കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ചടങ്ങായ കോമത്ത് പോക്ക് കഴിഞ്ഞ 22 വർഷം നിർവഹിക്കുന്ന എം.രാഘവൻ നായരെ ആദരിച്ചു. ബ്രഹ്മശ്രീ പേരൂർ ഇല്ലത്ത് ദാമോദരൻ നമ്പൂതിരി പൊന്നാട അണിയിച്ചു. വി.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബാലൻ നായർ, കെ വേണു , ഇളയടത്ത് വേണുഗോപാൽ, ഇ എസ് രാജൻ, വി.വി. സുധാകരൻ സംസാരിച്ചു.