img20220313
വി.ഉമ്മർകോയ ഹാജി

മുക്കം: മുക്കം മുസ്ലിം അനാഥശാല പ്രസിഡന്റ് വയലിൽ വി.ഉമ്മർകോയ ഹാജി (82) നിര്യാതനായി. മുരിങ്ങംപുറായി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, മുക്കം ഹൈസ്കൂൾ മാനേജർ, തണ്ണീർപൊയിൽ മഹല്ല് കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവ‌ർത്തിച്ചിട്ടുണ്ട്.

ഭാര്യ: വയലിൽ മൂത്തേടത്ത് റുഖിയ ഹജ്ജുമ്മ. മക്കൾ: സുബൈദ, വീരാൻകോയ, അലി, മോയി (ഉണ്ണികുളം ഗ്രാമപഞ്ചായത്ത്), ഉമ്മുകുൽസു, അബ്ദുൽ റഷീദ് (മുക്കം ടി.ടി.ഐ). മരുമക്കൾ: ഷംസുദ്ദീൻ (വണ്ടൂർ), അബ്ദുൽ നാസർ (വേങ്ങര), ആയിഷ ഫസീല, റംല, സൗദ, ഷൈനി.

സഹോദരങ്ങൾ: വി.ഇ.മോയിമോൻ ഹാജി, വി.റുഖിയ, വി.അബ്‌ദുള്ളകോയ ഹാജി, വി.കുഞ്ഞാലി ഹാജി, വി.മരക്കാർ, വി.ഹസ്സൻ (അസ്സു), ഫാത്തിമക്കുട്ടി, പരേതരായ വി.മൊയ്തീൻകോയ ഹാജി, പട്ടാേത്ത് മുഹമ്മദ് മോൻ ഹാജി.