കോഴിക്കോട്: ഇസ്ലാമിക് വെൽഫയർ സെന്റർ പ്രവർത്തനം 12ാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി 13ന് പുതിയപാലം എം.ഐ.എം എൽ.പി സ്കൂൾ അങ്കണത്തിൽ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പാളയം 60-ാം വാർഡ് കൗൺസിലർ പി.കെ നാസർ ഉദ്ഘാടനം ചെയ്തു. എം.അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് (കൺവീനർ ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്) ആശംസകളർപ്പിച്ചു. ഡോ. കാവ്യാ ജഗദീഷ് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ) ക്യാമ്പിന് നേതൃത്വം നൽകി. കഴിഞ്ഞ 12 വർഷമായി നിശ്ശബ്ദമായി നിസ്വാർത്ഥസേവനം നൽകിവരുന്ന ഒരു സംഘടനയാണ് ഇസ്ലാമിക് വെൽഫയർ സെന്റർ പുതിയപാലം. ടി ജോ: സെക്രട്ടറി എം.പി നജീബ് സ്വാഗതവും ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.