വടകര: ഏറാമല ബാങ്ക് സായാഹ്ന ശാഖ രജതജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ വൈവിദ്ധ്യവത്ക്കരണം അനിവാര്യമാണെന്ന് അവർ പറഞ്ഞു. ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിരാമക്കുറുപ്പ് സ്മാരക പ്രഥമ മാദ്ധ്യമ പുരസ്കാരം മാതൃഭൂമി വടകര ലേഖകൻ പി. ലിജീഷിന് യു.എൽ.സി.സി ചെയർമാൻ പാലേരി രമേശൻ സമ്മാനിച്ചു. ജനറൽ മാനേജർ ടി.കെ.വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻഭരണ സമിതി അംഗങ്ങളെയും മുൻ ജീവനക്കാരെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, വൈസ് പ്രസിഡന്റ് കെ.ദീപ്‌രാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.പി.നിഷ എന്നിവർ ഉപഹാരങ്ങൾ നൽകി. ഭിന്നശേഷിക്കാരായ മെമ്പർമാർക്കുള്ള സംരംഭക വായ്പാ വിതരണം സഹകരണ ജോയിന്റ് ഡയറക്ടർ സത്യപാലൻ കെ.കെ, യൂണിറ്റ് ഇൻസ്‌പെക്ടർ സുരേഷ് ബാബു എന്നിവർ നിർവഹിച്ചു. പി.എ.സി.എസ് വടകര താലൂക്ക് പ്രസിഡന്റ് കെ.കെ.കൃഷ്ണൻ, നെല്ലോളി ചന്ദ്രൻ, എൻ.ബാലകൃഷ്ണൻ, കെ.കെ.കുഞ്ഞമ്മദ്, എ.കെ.ബാബു, രാജഗോപാലൻ രയരോത്ത്, ഇ. രാധാകൃഷ്ണൻ, എം.സി അശോകൻ, ടി.എൻ.കെ ശശീന്ദ്രൻ, എം.കെ കുഞ്ഞിരാമൻ, കൂർക്കയിൽ ശശി, പി.രമേഷ് ബാബു, കെ.കെ.റഹീം, പട്ടറത്ത് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ പി.കെ.കുഞ്ഞിക്കണ്ണൻ സ്വാഗതവും ബ്രാഞ്ച് മാനേജർ പി.രതീഷ് നന്ദിയും പറഞ്ഞു.