roy-chali


കോഴിക്കോട്: കേരളത്തിൽ ആദ്യമായി വൃക്ക മാറ്റിക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. റോയ് ചാലി (85) അന്തരിച്ചു. ഇന്നലെ പുലർച്ചെ കോഴിക്കോട് പട്ടേരിയിലെ ചാലിയിൽ വീട്ടിലായിരുന്നു അന്ത്യം.

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ യൂറോളജി വിഭാഗം മേധാവിയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്നു. 1988-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

ഭാര്യ: ആനി ചാലി. മക്കൾ: ഡോ.പൗലോസ് ചാലി, മാമ്മൻ ചാലി. മരുമക്കൾ: അന്ന ചാലി, പ്രീത ചാലി.

ഉച്ചയ്ക്ക് 12 വരെ വീട്ടിലും ഒരു മണി വരെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ പ്രമുഖരുൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ച കഴിഞ്ഞ് ജന്മനാടായ എറണാകുളം മുളന്തുരുത്തിയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുളന്തുരുത്തി ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.