milk
ക്ഷീര കർഷക സംഗമം

കോഴിക്കോട്: ജില്ലാ ക്ഷീര കർഷക സംഗമം ഈ മാസം 18, 19 തീയതികളിൽ നടത്തും. ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, മിൽമ, കേരളാ ഫീഡ്സ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഫർമേഷൻ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ കടലുണ്ടി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മണ്ണൂർ വളവിലെ സിപെക്സ് ഓഡിറ്റോറിയത്തിലാണ് സംഗമം.
പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, സെമിനാർ, ഡയറി ക്വിസ്, ക്ഷീര മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, പൊതു സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്തും. 750 ക്ഷീരകർഷക പ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും.